ഓര്‍മ്മയില്‍  ഒരു കുട്ടിക്കാലം

പ്രകൃതി രമണീയമായ കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമം ,കേര വൃക്ഷവും,റബ്ബറും ,കുരുമുളകും ,കൊക്കോയും ,കമുകും ,വാഴകളും,കൊച്ചു  കൊച്ചു നെല്‍ വയലുകളും  നിറഞ്ഞ ഒരു കൊച്ചു ഗ്രാമം ഞാന്‍ ജനിച്ചു വളര്‍ന്ന  എന്‍റെ  സ്വന്തം  നാട് ,അവിടെ കൊച്ചു കൊച്ചു  പുഴകളും കൈ തോടുകളും പച്ചപുതപ്പിട്ട സുന്ദരിയായ കുന്നുകളുമുണ്ട്, ഹിന്ദുവും ക്രൈസ്റ്റ്തവനും ,മുസല്‍മാനും സ്നേഹത്തോടെ  ഒരേ മനസോടെയാണ്  അവിടെ  കഴിയുന്നത് .അവിടെ  രാഷ്ട്രീയ കൊലപാതകങ്ങള്‍ ,വര്‍ഗീയ  സങ്കട്ടനങ്ങള്‍  ഇതൊന്നും ഇന്നു  വരെ നടന്നതായി ഞാന്‍ കേട്ടിട്ടില്ല .ഈ കൊച്ചു ഗ്രാമത്തില്‍ ഹരിത മനോഹരിയായ ഒരു സ്ഥലമുണ്ട്  കുളിരാമുട്ടി ഇന്നവിടെ  ജല വൈദ്യുത നിലയങ്ങള്‍ ഉണ്ട് ,എന്‍റെ  നാട് അവിടെയാണ് ഞാന്‍ ജനിച്ചു വളര്‍ന്നതും പിച്ചവച്ചതും എല്ലാം ഇന്നും എന്‍റെ സഹോദരി അവിടെയാനുള്ളത് .

എന്‍റെ  ഗ്രാമത്തില്‍  എന്‍റെ ചെറുപ്പത്തില്‍ നടന്ന  ഒരു കൊച്ചു സംഭവം ഞാന്‍ നിങ്ങളുമായി  പങ്കു വക്കട്ടെ ,എന്‍റെ  അയല്‍പക്കത്തെ  പ്രശസ്തമായ ഒരു മുസ്ലിം തറവാടുണ്ട് ,പേര് ഞാന്‍ പറയുന്നില്ല ഒരു ചെറിയ കുടുംബം ഉമ്മയും ഉപ്പയും പതിനാലു മക്കളും ,സന്തോഷത്തോടെ കഴിയുന്നു ,അവിടുത്തെ ആയിസുമ്മ(  പേര് യഥാര്‍ഥമല്ല ) കുറച്ചു വിട് വാ ഒക്കെ   പറയും പൊങ്ങച്ചവും ആന് മക്കള്‍  ഒന്ന് രണ്ടുപേര്‍ ദുബായില്‍ ഉണ്ട് ഇപ്പോള്‍  പെരകുട്ടികളും

(.അയല്‍പക്കത്തെ പെണ്ണുങ്ങള്‍ ഉമ്മയുടെ തമാശകള്‍  കേള്‍ക്കാന്‍ ഇടക്കൊക്കെ  അവിടെ പോവും ,ആ സ്നേഹമയിയായ ഉമ്മയുടെ തമാശകള്‍  നമുക്കും ഒന്ന് കേട്ട് നോക്കാം .)

ഇമ്മടെ അബുനു ദുബായില് ഷെക്കിന്റെ മുട്ടായിപിടിയേല്‍  സ്വര്‍ണത്തിന്‍റെ  പെരുത്ത കച്ചോടാ ,അറബിനോട് അബു അബടാ നിക്കിന്നു പറഞ്ഞാല് പിന്നേ ഓണ്‍ പറയാതെ അറബി അനങ്ങൂല  അത്രക്കും പെരുത്ത ഇഷ്ടാ ഓനെ ,ഇടകൊക്കേ ശൈകിന്റെ ബീവി ഓനെ ഹിമാറെ ന്നൊക്കെ വിളിക്കും ഓണത് കേള്‍ക്കുംബം എന്തൊരു പെരുത്ത സന്തോശാന്നു ഇങ്ങല്ക് അറിയ്യോ ? അതെന്താ ഉമ്മാ അങ്ങനെ വിളിക്കണേ ? അത് വലിയ മനുസന്മാരെ ദുബായില് വിളിക്കണ  പേരല്ലെ ഇന്‍റെ  ബീപാതുഒ ( അബു ദുബായില്‍ വീട്ടിലെ ഡ്രൈവര്‍ ആണ് അറബിച്ചീടെ കൈയ്യീന്ന് ഇടക്കൊകെ നന്നായി തല്ലും ചീതെയം ഒക്കെ  കിട്ടാറുണ്ട് എന്ന് ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്  ),എന്തൊക്കെ പറഞ്ഞാലും ഇബിളിസു ഞമ്മക്ക്‌ ഒരു ഉരുപിന്റെ റിയാല് തരൂല അബട ഓന് എന്നും ബിരിയാണിയും നെയ്ച്ചോറും മാത്രേ ബൈക്കൂ ഇല്ലെങ്കില്‍ വല്യ കൊരചിലല്ലേ എന്റ കുട്ടിഒ . ഞമ്മടെ ഹംസനെ ഇങ്ങള് അരീലെ ഓന്  പെരുത്ത ബന്ദീന്റെ കചോടല്ലേ ഇങ്ങക്ക് ബണ്ടി ബെണേല്‍ അബൂനോട് പറഞ്ജോളി ചോക ചോകാന്നിരിക്കണ ഒന്  വണ്ടീല്‍ ഇങ്ങനെ  വന്നെറങ്ങണ കാണുമ്പം നെഞ്ച് പെടക്ക റോട്ടുംമ്മലോക്കെ പെണ്‍കുട്ള്‍ക്ക്( ഹംസ കരുത്തിരണ്ട ഒരു കാക്കയാണ് വണ്ടി സി  സി  ചെയ്യലാണ് പണി  ) പിന്നംമാടെ ബഷീര് ഒന് തുണിയൊക്കെ കണ്ടിച്ചു മുറിച്ചു തൈകണ പണിയല്ലേ എന്നാലും ഉമ്മക്ക് ഒരു കുപ്പായത്തിന്റെ ശീല ബെടക്ക് തരൂല മൈമൂനന്റെ മാപ്പിളയ്ക്ക്  ദുബായില് തെങ്ങു കേറ്റാ പണി അവന്‍  വരുമ്പോള്‍ ഇടകൊക്കെ കൊണ്ടാരലുണ്ട് ദുബായിലെ തെങ്ങ കാണാന്‍ ഇമ്മിണി ചെരുതാനെലും എന്തൊരു മോന്ജാ  ഇച്ച് രാവിലെ ചായന്റെ കൂടെ രണ്ടെണ്ണം തിന്നഞ്ഞാല് കല്ബിലൊരു നീറ്റല .എബടാതെ മാതിരി അബടെ തെങ്ങ പോതിക്കൊന്നും മേണ്ട കുട്ടിയേ, ഇങ്ങനെ നീളും ഉമ്മയുടെ ബഡായി ,

ഞമ്മടെ മജീദ്‌ ദുബായില്  ഇന്ജിനീര പെരുത്ത കംമ്പിയോക്കെ എടുത്തു വരയ്ക്കണം (റോഡില് പെയിന്റിംഗ് ആണ് )‍ ഒനാടെ കാറോക്കെ  ഉണ്ട് .ഇന്നിമ്മാടെ  രസീട് ഒന് എല്സിക് പഠിക്കാന്‍ പോയതാ ( എസ്‌ എസ് എല്‍  സി അതാണ്‌ ഉമ്മാന്റെ എല്‍സി )ഏതൊക്കെ പറയുന്നതിനിടയിലും  വെള്ളിലടക ഉമ്മ മറക്കാറില്ല അതങ്ങനെ തിന്നു മുറ്റം  തുപ്പി ബെടക്കാകിട്ടുണ്ടാവും  എന്നും .ഉപ്പയെയും ഉമ്മ വെറുതെ വിടാറില്ല ,എന്നെ നിക്കാഹ് കയിക്കുംബം പഹയന് എന്ത് മോഞാരുന്നൂന്നു അറിയ്യോ എന്ങ്ങക്ക്  ഇപ്പോള്‍ കണ്ടില്ലേ ഒണങ്ങി   ഒണങ്ങി കൊപ്ര മാതിരി ആയ്കിനു ,എന്‍ജി ഓനെ ദെത്തിനാ  ആ ചാണക  കുയിലെക്ക് ആട്ട്  തട്ടിക്കാള. ഇതു ഞങ്ങളുടെ നാട്ടില്‍ ഒരു നീലാണ്ടന്‍  ഏട്ടന്‍ ഉണ്ടായിരുന്നു അവര് ഞങ്ങള്‍ക് ചെറുപ്പത്തില്‍ പറഞ്ഞു തരുന്ന കഥകള്‍ ആണ്  ഏട്ടന്റെ സ്വരം  ചിരട്ട പാറേല്‍ ഇട്ടു ഉറക്കുന്ന ഒരു ടൈപ്പാണ് കേള്‍ക്കാന്‍ നല്ല രസവും ,ഉമ്മ ഇങ്ങനെ  തുടര്‍ന്ന് കൊണ്ടിരിക്കും  ഓരോ ആളുകളുടെ  വിശേഷങ്ങള്‍,
ഉമ്മക്ക് ചില പ്രതേക സോഭാവ ഗുണങ്ങളും ഉണ്ട്  കിണറ്റില്‍ നിന്നും കോരുന്ന വെള്ളം കുറച്ചു  അങ്ങോട്ട്‌ തന്നെ തിരിച്ചോഴിക്കും,  ചോറ്റിനിടുന്ന  അരി ഒരുപിടി വാരിയെടുക്കും , നിസ്കാര പ്പയയില്‍ ഇരുന്ന്‍  ഒരു ബീഡി വലിക്കും ,ഒരു നേരത്തെ നിസ്കാരവും ഉമ്മ കളഞ്ഞതായി കേട്ടിട്ടില്ല മരിക്കുവോളം .

ഇന്നു  ഈ ഉമ്മയും ,ഉപ്പയും നീലാണ്ടന്‍ ഏട്ടനും ഒന്നും നമ്മളോടൊപ്പം ഇല്ലാ എന്ന  ഒരു വിഷമം മാത്രം ബാക്കിയാവുന്നു . ഉമ്മ അന്ന് പറഞ്ഞ വാക്കുകള്‍ അങ്ങനെ തന്നെ എഴുതിയതിനാല്‍  പലര്‍ക്കും  ആരോജകമായി തോന്നാം .


ആസിഫ്‌  വയനാട്‌

Comments