ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ആദര്‍ശപ്പൊരുത്തത്തിനും ദീനീനിഷ്ഠക്കും മുന്‍ഗണന കല്‍പിക്കണമെന്ന്‌ പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട ്‌. 'നാലു കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട ാ‍ണ്‌ സ്ത്രീകള്‍ വിവാഹം ചെയ്യപ്പെടാറുള്ളത്‌. ധനം, തറവാട്‌, സൗന്ദര്യം, ദീനീ നിഷ്ഠ എന്നിവയാണത്‌. നിങ്ങള്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്യുകയും വിജയം നേടുകയും ചെയ്യുവിന്‍' (ബുഖാരി, മുസ്ലിം, അബൂദാവൂദ്‌). ധനം, തറവാട്‌, സൗന്ദര്യം എന്നിവ സ്ഥായിയല്ല. അവ ഏറിയും കുറഞ്ഞുമിരിക്കും. കുലമഹിമ ആപേക്ഷികമാണ്‌. കുടുംബങ്ങളിലുണ്ട ാ‍വുന്ന ഏതെങ്കിലും അപമാനകരമായ സംഭവങ്ങളാല്‍ മഹിമ നഷ്ടപ്പെടാം. സൗന്ദര്യവും അപ്രകാരം തന്നെ. രോഗമോ വാര്‍ധക്യമോ കാരണമായി അതും നഷ്ടപ്പെടാം. അതുകൊണെ്ട ല്ലാമാണ്‌ മതനിഷ്ഠയുള്ളവളെ മുറുകെപിടിച്ച്‌ വിജയം നേടാന്‍ പ്രവാചകന്‍(സ) മുന്നറിയിപ്പ്‌ നല്‍കുന്നത്‌. 'ഇഹലോകം മുഴുവന്‍ വിഭവമാണ്‌; അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വൃത്തയായ സ്ത്രീയാണ്‌' (മുസ്ലിം). അബൂ ഉമാമ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: 'സത്യവിശ്വാസിക്ക്‌ അല്ലാഹുവിനെ കുറിച്ച സൂക്ഷ്മത കഴിഞ്ഞാല്‍ പിന്നീട്‌ ഏറ്റവുമധികം ഗുണം ചെയ്യുക, സദ്‌വൃത്തയായ സഹധര്‍മിണിയാണ്‌' (ഇബ്നുമാജ).

Comments