നന്മയും തിന്മയും എല്ലാം അല്ലാഹുവിന്‍റെ മുന്‍ കൂട്ടിയുള്ള തീരുമാന പ്രകാരം ഉണ്ടാകുന്നതാണ്.അല്ലാഹു[സു] കണക്കാക്കിയത് എന്ത് തന്നെ ആയാലും ശരി സംഭവിക്കുക തന്നെ ചെയ്യും.ലോകത്താകെ സംഭവിക്കുന്നതും സൃഷ്ടികളില്‍ നിന്നും ഉണ്ടാകുന്നതുമായ എല്ലാ കാര്യങ്ങള...
ും അല്ലാഹുവിന്‍റെ തീരുമാനപ്രകാരമാണ്.നന്മയും തിന്മയും അല്ലാഹുവിന്‍റെ കഴിവ്,വേണ്ടുക,വിധി എന്നിവയാല്‍ ഉണ്ടായിത്തീരുന്നതാണ്.നന്മയില്‍ അല്ലാഹുവിന്‍റെ ഇഷ്ട്ടവും പൊരുത്തവും കൂടിയുണ്ടാകും.എന്നാല്‍ തിന്മയില്‍ അവ രണ്ടും ഉണ്ടാവുകയില്ല.
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേചനശക്തി അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ട്.നന്മയ്ക്ക് പ്രതിഫലമായി സ്വര്‍ഗ്ഗവും തിന്മാക്ക് നരകവും ഉണ്ടെന്നും അല്ലാഹു മുന്നറിയിപ്പ് തന്നിട്ടുണ്ട്.മനുഷ്യന്‍ അവന്റെ വിശേഷ ബുദ്ധി പ്രയോഗിച്ച് നന്മ തിന്മകളെ വീര്തിരിച്ചറിയുകയും നനംയുടെ മാര്കത്തില്‍ ചലിക്കുകയും വേണം.മൃഗങ്ങളെപോലെ തിന്നു കുടിച്ചു മദിച്ചു നടക്കാനുള്ളതല്ല മനുഷ്യ ജീവിതം .
നന്മ തിന്മയും അള്ളാഹുവില്‍ നിന്നുല്ലതാണെന്നഭാവത്തില്‍ തിന്മയിലെക്ക് നീങ്ങരുത്.തിന്മയെ സൃഷ്ട്ടിച്ചതിലല്ല പ്രവര്‍ത്തിക്കുന്നതിലാണ് അപാകത.പ്രവര്‍ത്തനങ്ങള്‍ മനുഷ്യരില്‍ നിന്നുണ്ടാകുന്നതാണലോ.നന്മ പ്രവര്‍ത്തിച്ചാല്‍ രക്ഷയുണ്ട്.തിന്മക്ക്‌ ശിക്ഷയാണ് പ്രതിഫലം എന്ന ചിന്ത വേണം

ASIFWAYANAD

Comments