ഒരു കിനാവ്‌

                      




''പാതിതുറന്നിട്ട ജനലഴിക്കുള്ളിലൂടെ
 സൂര്യ കിരണമെന്‍ മിഴിയില്‍ വീണു
 അറിയാതെന്‍ മിഴികള്‍  പാതി തുറന്നപ്പോള്‍ ,
 മുറ്റത്തെ പൂമാവിന്‍ കൊമ്പിലെ
 പൂമണി തത്തയും  പുഞ്ചിരിച്ചു.

  കുളിര്‍തെന്നല്‍ ലാസ്യമോടെന്‍ ചാരെ
  ഓടിയണയാന്‍  കൊതിക്കുന്നതും
 .മുറ്റത്തെ ചെമ്പക പൂമ്പൊടി കവര്‍ന്നിടാന്‍‍
  പറവകള്‍ കൂട്ടമായ്   അണയുന്നതും
 നോക്കി കിടന്നപ്പോള്‍ മനസിലെ
 വേഴാമ്പല്‍  നീട്ടി മൂളി .



 ആലാസ്യമോടെ   പതിയെ എഴുന്നേറ്റു
  ഉമ്മറ പടിമേല്‍ പോയിരുന്നു .
  അന്തിയില്‍  വിരുന്നെത്തി പുലര്‍കാലേ മായുന്ന
  മണിമേഘ  വര്ണത്തെ നോക്കിനിന്നു .

  കുളിര്കാറ്റിന്‍   പല്ലക്കില്‍  ഏറി  മറയുന്ന
  കാര്‍മെഘ സുന്ദരിയെ നോക്കി നിന്നു
  പാടവരംമ്പിലെ  പുല്‍ക്കൊടി നാമ്പുകള്‍
  പുലര്‍കാല സൂര്യനെ പുണരുന്നതും
  കൊതിയോടെ നോക്കിയിരുന്നു ഞാന്‍  ഏകാനായ്‌
  ഉമ്മറപ്പടിയില്‍  ഇന്നേറെ നേരം .
 
   ഇലകളില്‍ താളം പിടിച്ചുകൊണ്ടോരുതെന്നല്
   പുഞ്ചിരിയോടെയെന്‍  അരുകില്‍ വന്നു
   നാണമോടവളെ  പുണരാന്‍ കൊതിച്ചു പൊയ്
   വിറയാര്‍ന്ന കൈവിരല്‍  തോടുവാനായ് നീട്ടവെ
   ചെറു ചിരിയോടവള്‍  വഴുതി മാറി .

   പേര മരത്തിലിരുന്നൊരു മാടത്ത
   കൊഞ്ഞനം കുത്തി പറന്നു പോയി ,
   ആലയില്‍ നില്‍ക്കുന്ന പൈക്കളും   കിടാങ്ങളും
   നാണത്താല് മിഴികള്‍ താഴ്ത്തി നിന്നു .
   കൊതിയോടെ എല്ലാം ഒരു പാഴ് കിനാവെന്നു
   ഓര്‍ത്തു എന്‍ മിഴികള്‍ നയനുന്നതും ഞാനറിഞ്ഞു .,.,..,.,


(ആസിഫ്‌  വയനാട്‌ )‍




Comments

  1. സുന്ദരമായിട്ടുണ്ട്... ഒരു ഗ്രാമത്തിന്റെ ഭംഗി പോലെ ലളിത സുന്ദരം..!

    പിന്നെ ചില വരികളില്‍ പിരിച്ച എഴുതിയ വാക്കുകള്‍ ഒരുമിച്ചു ചേര്‍ന്നിരുന്നെങ്കില്‍ അല്പം കൂടെ ഒരു ഈണവും കിട്ടുമായിരുന്നു എന്ന് തോന്നി ....


    ആശംസകള്........

    ReplyDelete
  2. സുന്ദരമായിട്ടുണ്ട്... ഒരു ഗ്രാമത്തിന്റെ ഭംഗി പോലെ ലളിത സുന്ദരം..!

    പിന്നെ ചില വരികളില്‍ പിരിച്ച എഴുതിയ വാക്കുകള്‍ ഒരുമിച്ചു ചേര്‍ന്നിരുന്നെങ്കില്‍ അല്പം കൂടെ ഒരു ഈണവും കിട്ടുമായിരുന്നു എന്ന് തോന്നി ....


    ആശംസകള്........

    ReplyDelete
  3. നന്ദി റൈനി.,.,.എഴുത്ത് ഒന്നുകൂടി ശരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്

    ReplyDelete

Post a Comment