പ്രണയം  
    

       നിറ മിഴി കോണില്‍ വിരിയുന്ന 
    സുറുമ തന്‍ അരുണിമ തണലാണ്
    പ്രണയം .
    അണയുമ്പോള്‍  അതിലോലമായി പടരും
   അതിര്‍ വരമ്പില്ലാത്ത കടലാണ് പ്രണയം.
   ചിരി തൂകി നില്‍ക്കുമാ മണവാട്ടി തന്‍ ചുണ്ടില്‍
   വിരിയുന്ന നിറമാണ് പ്രണയം.
   പുലരിയില്‍  വിരിയുമീ ഉഷസിന്റെ
  തണലേകിയ സമ്മിശ്ര വികാരം പ്രണയം .
  അതിഗാഡമായി പുണരുമീ നേരത്ത്,‍
  കുളിര്‍ കാറ്റ് നുകരുന്ന പ്രണയം.
  നിന്‍ കൈവിരല്‍ തുമ്പിലെ  
  സ്പര്‍ശനം മേല്‍ക്കുമ്പോള്,‍
  എന്‍ ഹൃദയത്തില്‍ വിടരുന്ന
  സുഖമാണ് പ്രണയം .
     കരയാതിരിക്കുവാന്‍ നീചിരിക്കും
അതൊരു മുത്തമായി നീ കൊതിക്കും
നമ്മള്‍ അന്നാദ്യമായ്‌ കണ്ട നാളില്‍
നിന്‍ മിഴികളില്‍ പൂവിട്ട പ്രണയം .

ഉമ്മറ പടിയില്‍ നിന്നകലെക്ക് നീളുന്ന
നിന്‍ മിഴികളില്‍  പൊടിയുന്ന നനവാണ്
പ്രണയം .
      അന്നാദ്യമായ് നീയെന്നില്‍ അലിഞ്ഞനേരം
തമ്മില്‍ പലതും അറിഞ്ഞ നേരം
ഹൃദയത്തില്‍ ഒഴുകിയ അലിവുള്ള
സുഖമാണ് പ്രണയം .
അകതാരില്‍ അറിയാതെ അയവിറക്കും
അതുകണ്ടു  വാനവും കണ്ണിറുക്കും 

ദിന രാത്ര മങ്ങനേ കൊഴിഞ്ഞു തീരും
പ്രണയം നമ്മള്‍ക്കു മാത്രമാകും
പകരും പരസ്പരം പ്രണയരേണു
ഇത്രയുംനാള്‍ ‍ കാത്ത മോഹമൊന്നും
പതിരല്ല കതിരെന്നു നാമറിയും .



ആസിഫ്‌  വയനാട്‌

Comments

  1. നന്നായിട്ടുണ്ട്.... ചില വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ.... പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിയ്ക്കാന്‍ മറക്കരുത്.... സ്നേഹാശംസകള്‍ .. :)))

    ReplyDelete
  2. വരികള്‍ ഒന്നൂടെ അടുക്കും ചിട്ടയുമായി വെയ്ക്കൂ ."എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുമ്പോള്‍" ആ പേരിനു ഒരു ഭംഗിയുണ്ട് .

    ReplyDelete
  3. അണയുമ്പോള്‍ അതിലോലമായി പടരും
    അതിര്‍ വരമ്പില്ലാത്ത കടലാണ് പ്രണയം.
    ചിരി തൂകി നില്‍ക്കുമാ മണവാട്ടി തന്‍ ചുണ്ടില്‍
    വിരിയുന്ന നിറമാണ് പ്രണയം.

    ReplyDelete
  4. അണയുമ്പോള്‍ അതിലോലമായി പടരും
    അതിര്‍ വരമ്പില്ലാത്ത കടലാണ് പ്രണയം.
    ചിരി തൂകി നില്‍ക്കുമാ മണവാട്ടി തന്‍ ചുണ്ടില്‍
    വിരിയുന്ന നിറമാണ് പ്രണയം.

    നല്ല കവിതാ....

    ReplyDelete

Post a Comment